മധ്യപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത; മുഖത്തും ശരീരത്തിലും മനുഷ്യവിസര്‍ജ്യം പുരട്ടിയതായി പരാതി

മധ്യപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത. യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യ വിസര്‍ജ്യം പുരട്ടിയതായാണ് പരാതി. മറ്റൊരു ജാതിയില്‍പ്പെട്ടയാളിന്റെ ദേഹത്ത് അബദ്ധത്തില്‍ ഗ്രീസ് പുരണ്ടതാണ് പ്രതികാരത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ചാത്ത്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Also Read- മണിപ്പൂരിൽ വീണ്ടും കൂട്ടബലാത്സംഗം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാത്ത്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കി.മീറ്റര്‍ അകലെയുള്ള ബികൗര ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ദശരഥ് ആഹിര്‍ എന്നയാളാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ രാംകൃപാല്‍ പട്ടേല്‍ എന്ന ആളാണ് അറസ്റ്റിലായത്. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളയാളാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

Also Read- മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണം; മണിപ്പൂർ സർക്കാരിന് കത്തെഴുതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ

ഹാന്‍ഡ് പമ്പിന് സമീപത്ത് നിന്ന് കുളിക്കുന്നതിനിടെ ഗ്രീസ് പുരണ്ട കൈ കൊണ്ട് താന്‍ രാംകൃപാല്‍ പട്ടേലിനെ അബദ്ധത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ മൊഴി. ഇതില്‍ പ്രകോപിതനായ പട്ടേല്‍ മനുഷ്യവിസര്‍ജ്യം തന്റെ ദേഹത്തും മുഖത്തും പുരട്ടുകയായിരുന്നു. ജാതിപേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News