ദളിത് കൂട്ടക്കൊല; 90കാരന് 42 വര്‍ഷത്തിന് ശേഷം ജീവപര്യന്തം

നാല്‍പത്തി രണ്ട് വര്‍ഷം മുന്‍പ് 10 ദളിതരെ കൊലപ്പെടുത്തിയ കേസില്‍ 90 വയസ്സുകാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഷിക്കോഹാബാദില്‍ 1981 ല്‍ ആണ് സംഭവം നടന്നത്.

ഗംഗദയാലിനെ ആണ് സംഭവം നടന്ന് ഇത്ര വര്‍ഷത്തിന് ശേഷം ശിക്ഷിച്ചത്.കേസിലെ പത്ത് പ്രതികളില്‍ ഇയാള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്.മറ്റെല്ലാവരും വിചാരണയ്ക്കിടെ മരിച്ചു.ഉയര്‍ന്ന ജാതിക്കാരനായ റേഷന്‍കട ഉടമയ്‌ക്കെതിരെ പരാതി കൊടുത്തതിന്റെ പേരിലായിരുന്നു കൊലപാതകം.വനിതകളടക്കം പത്ത് ദളിതരെ ഗംഗദയാലും സംഖവും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here