‘തലകീഴായി കെട്ടിത്തൂക്കി ദേഹത്തേക്ക് മൂത്രമൊഴിച്ചു; ഷൂ നക്കാന്‍ ആവശ്യപ്പെട്ടു’; മഹാരാഷ്ട്രയില്‍ ദളിത് യുവാക്കള്‍ നേരിട്ടത് കൊടിയ പീഡനം

ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ അതിക്രൂര പീഡനം. അക്രമികള്‍ യുവാക്കളെ തലകീഴായി കെട്ടിത്തൂക്കുകയും ദേഹത്തേക്ക് മൂത്രമൊഴിക്കുകയും ചെയ്തു. ഇതിന് പുറമേ അക്രമികളുടെ ഷൂ നക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിക്രമത്തിനിരയായ യുവാക്കള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

also read- ‘അവന് രാത്രി ഉറങ്ങാന്‍ പോലുമാകുന്നില്ല, വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി’; യുപിയില്‍ സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നു

തന്റെ കാലില്‍ കയര്‍ കെട്ടി മരത്തില്‍ തലകീഴായി തൂക്കിയിട്ടുവെന്ന് യുവാക്കളില്‍ ഒരാള്‍ പറഞ്ഞു. അവര്‍ അയല്‍ക്കാരാണ്. തങ്ങള്‍ താഴ്ന്ന ജാതിയില്‍ നിന്നുള്ളവരാണ്. അവര്‍ തങ്ങളുടെ ദേഹത്ത് മൂത്രമൊഴിച്ചു. അവര്‍ തുപ്പിയ ഷൂസ് നക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു.

also read- മധ്യപ്രദേശില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി

ആടുകളെയും പ്രാവുകളെയും മോഷ്ടിച്ചെന്ന സംശയത്തിന്റെ പേരില്‍ ആറു പേരാണ് യുവാക്കളെ തലകീഴായി മരത്തില്‍ കെട്ടിത്തൂക്കി ക്രൂര മര്‍ദനം നടത്തിയത്. യുവരാജ് ഗലാന്‍ഡെ, മനോജ് ബോഡാകെ, പപ്പു പര്‍ഖെ, ദീപക് ഗെയിക്വാദ്, ദുര്‍ഗേഷ് വൈദ്യ, രാജു ബൊറാഗെ എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായി. അഞ്ചു പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഹരേഗാവ് ഗ്രാമത്തില്‍ ഇന്ന് വ്യാപരസ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News