അമിത വേഗത്തിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോൾ ശത്രുതയായി, തമിഴ്നാട്ടിൽ യുവാക്കൾ സംഘം ചേർന്നെത്തി ദലിത് വിദ്യാർഥിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തമിഴ്നാട് തിരുനെൽവേലിയിൽ അമിത വേഗത്തിൽ കാറോടിച്ച ദലിത് വിദ്യാർഥിക്കു നേരെ ക്രൂര മർദ്ദനം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർഥിയെ ആണ്‌ സവർണ ജാതിയിൽപ്പെട്ട യുവാക്കൾ ആക്രമിച്ചത്. ബിയർ കുപ്പികൊണ്ട് വിദ്യാർഥിയുടെ തലയ്ക്ക് അടിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം.  ഉച്ച കഴിഞ്ഞ് വീടിന് സമീപം നടക്കുമ്പോൾ അമിത വേഗത്തിൽ വന്ന കാർ വിദ്യാർഥിയുടെ തൊട്ടരികിലൂടെ കടന്നുപോയി. തലനാരിഴയ്ക്കാണ് വിദ്യാർഥി രക്ഷപ്പെട്ടിരുന്നത്. സംഭവത്തിൽ പരിഭ്രമിച്ച വിദ്യാർഥി കാർ യാത്രക്കാരോട് സാവധാനം വാഹനം ഓടിക്കാൻ ആവശ്യപ്പെട്ടു.

ALSO READ: ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സർക്കാരിനെതിരെ തീരുമാനമെടുക്കുമ്പോഴല്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 

ഇത് ശ്രദ്ധയിൽപ്പെട്ട കാർ യാത്രികർ വാഹനം നിർത്തി വിദ്യാർഥിയുമായി വഴക്കിടുകയും തുടർന്ന് രാത്രി സംഘമായി വന്ന് ആക്രമിക്കുകയും വിദ്യാർഥിയുടെ തലയ്ക്ക് ബിയർ കുപ്പി കൊണ്ട് അടിക്കുകയുമായിരുന്നു. മേളപട്ടം ഗ്രാമത്തിലുള്ള വിദ്യാർഥിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. അഞ്ച് പേരടങ്ങുന്ന സംഘം ആണ്‌ വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ് വിവരം. വിദ്യാർഥി തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയില്ലെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News