ഫീസ് അടക്കാൻ വൈകി, കോളേജ് അധികാരികളുടെ സമ്മർദം; ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

Suicide Death

ഹരിയാനയിൽ ദലിത് വിദ്യാർഥി ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് കോളേജ് അധികാരികളിൽ നിന്നുള്ള മാനസിക പീഡനവും സമ്മർദവും കാരണം ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഡിസംബർ 26നാണ് ഭിവാനി ജില്ലയിലെ സിംഘാനി ഗ്രാമത്തിലെ ശാരദ കോളേജിലെ വിദ്യാർഥി ഫീസടക്കാൻ സാധിക്കാഞ്ഞതു മൂലം നേരിട്ട മാനസിക സമ്മർദം കാരണം ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ കുറ്റക്കാരായവർക്ക് അനുകൂലമായ നിലപാടാണ് പൊലീസ് ആ​ദ്യം സ്വീകരിച്ചിരുന്നതെന്ന് മരണപ്പെട്ട വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു.

Also Read: ഹാവൂ, ആശ്വാസം; രാജസ്ഥാനില്‍ പത്ത് ദിവസം കുഴല്‍ക്കിണറില്‍ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി

2024-25 അധ്യയന വർഷത്തേക്കുള്ള 35,000 രൂപ ഫീസ്‌ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൃത്യസമയത്ത് നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതുവാൻ വിദ്യാർഥിയെ അനുവദിക്കാതിരുന്ന കോളേജ് അധികാരികൾ, കുട്ടിയെ കോളേജിൽ നിന്ന്‌ പുറത്താക്കുകയും ചെയ്തു.

തന്റെ മകൾ കൊളേജ് പ്രിൻസിപ്പിൽ അടക്കമുള്ളവരിൽ അവഹേളനവും മാനസിക പീഡനവും നേരിട്ടുവെന്നും അതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നും അച്ഛൻ ജ​ഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. അത് കൂടാതെ കോളേജ് അഡ്‌മിനിസ്‌ട്രേറ്ററായ ഹനുമാൻ സിങിന്റെ മകൻ പെൺകുട്ടിയെ തുടർച്ചയായി ഫോൺ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നു എന്നും ഇതിൽ മനംനൊന്താണ് മകൾ ജീവനെടുത്തതെന്നും പിതാവ് പറഞ്ഞു.

Also Read: ഭോപ്പാൽ വിഷവാതക ദുരന്തം; 40 വർഷത്തിനു ശേഷം യൂണിയൻ കാർബൈഡിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കുന്നു

സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്‌. പെൺകുട്ടിയുടെ കുടുംബത്തിന് നീതിയുറപ്പാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here