14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കർണാടകയിൽ ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ നീതി. ക്ഷേത്രം പണിയാൻ പദ്ധതിയിട്ടതായിരുന്നു ഹൊന്നമ്മ എന്ന ദളിത് യുവതിയെ കൊലപ്പെടുത്താൻ കാരണം. 2010 ജൂൺ 28-നാണ് സംഭവം നടന്നത്. അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിൽ 27 മുറിവുകളുണ്ടായിരുന്നു.
ക്ഷേത്രം പണിയുന്നതനായി ഹൊന്നമ്മ ക്ഷേത്രം നിർമിക്കാൻ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന മരത്തടികൾ മോഷ്‌ടിച്ചു. മോഷണത്തിൽ സംശയിക്കുന്ന ചിലർക്കെതിരെ ഹൊന്നമ്മ ചിലർക്കെതിരെ പൊലീസിൽ പരാതി നൽകി. ഇതോതുടർന്ന് പൊട്ടിപുറപ്പെട്ട കലാപമാണ് ഹൊന്നമ്മയുടെ കൊലപാതകത്തിലേക്കെത്തിച്ചെതെന്നാണ് പൊലീസ് റിപ്പോർട്ട്.
Also Read: വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍
ഹുലിയാർ ഗ്രാമത്തിൽ നിന്ന് രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന ഹൊന്നമ്മയെ 25-ലധികം വരുന്ന ഗ്രാമവാസികൾ ആക്രമിക്കുകയായിരുന്നു. യുവതിയെ കല്ലുകൊണ്ട് മർദിക്കുകയും മൃതദേഹം അഴുക്കുചാലിൽ തള്ളുകയും ചെയ്തു.
കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 21 പേർക്ക് ജീവപര്യന്തം ശിക്ഷ തുമകുരു കോടതി വിധിച്ചത്. പ്രതികൾക്ക് 13,500 രൂപ വീതം പിഴയും ചുമത്തി. സംഭവത്തിൽ കൃത്യവിലോപം ആരോപിച്ച് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. രംഗനാഥ്, മഞ്ജുള, തിമ്മരാജു, രാജു (ദേവരാജു), ശ്രീനിവാസ്, ആനന്ദസ്വാമി, വെങ്കിടസ്വാമി, വെങ്കിടേഷ്, നാഗരാജു, രാജപ്പ, ഹനുമന്തയ്യ, ഗംഗാധർ (ഗംഗണ്ണ), നഞ്ചുണ്ടയ്യ, സത്യപ്പ, സതീഷ്, ചന്ദ്രശേഖർ, രംഗയ്യ, ഉമേഷ്, ചന്നമ്മ, മഞ്ജു, എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here