ഭക്ഷണച്ചൊല്ലി തര്‍ക്കം; ഗുജറാത്തില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു

ഗുജറാത്തില്‍ ദളിത് യുവാവിനെ ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് തല്ലിക്കൊന്നു.ലിംബാഡിയ ഗ്രാമത്തിലെ ഒരു ഹൈവേ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജു വാങ്കര്‍(45) എന്നയാളെയാണ് ഹോട്ടലുടമയും സഹായിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.പാഴ്‌സല്‍ വാങ്ങിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Also Read: എഐ ക്യാമറ പിഴ അടക്കേണ്ടത് എങ്ങനെ, എവിടെ?; അർടിഒ ഓഫീസിൽ അന്വേഷിക്കേണ്ടതില്ല

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ നിന്നും രാജു ദാല്‍ ബാത്തി പാഴ്‌സല്‍ ആയി ഓര്‍ഡര്‍ ചെയ്തു. പാഴ്‌സലിലെ ഭക്ഷണത്തിന് വേണ്ടത്ര തൂക്കം ഇല്ലെന്ന് രാജു പറഞ്ഞു.ഇതോടെ ഹോട്ടല്‍ മാനേജര്‍ ധനാ ഭായിയുമായി രാജു തര്‍ക്കത്തിലായി.തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ മാനേജരുടെ സഹായി എത്തുകയും ഇരുവരും ചേര്‍ന്ന് രാജുവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read: എഐക്യാമറ ഈടാക്കുന്ന പിഴക്കെതിരെ അപ്പീൽ നൽകാം; അതിന് അറിയേണ്ട കാര്യങ്ങൾ

ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരുക്കേറ്റ രാജുവിനെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വഡോദരയിലെ എസ്.എസ്.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്.സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബക്കോര്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News