പ്രണയത്തെ ചൊല്ലി തർക്കം; ദലിത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു; ശരീരത്തിൽ മൂത്രമൊഴിച്ചു

ദലിത് യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും​ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതായി പരാതി. മോത നവീൻ എന്ന യുവാവാണ് ക്രൂര മർദനത്തിനിരയായത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് മർദ്ദനം. ആ​ന്ധ്രപ്രദേശിലെ ഓങ്കോളിലാണ് സംഭവം. യുവാവിനെ ഒമ്പത് പേർ ചേർന്ന് മർദിച്ച് അവശനാക്കുകയും രണ്ടുപേർ ദേഹത്ത് മൂത്രമൊഴിക്കുകയുമായിരുന്നു. സംഘത്തിലൊരാൾ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

also read; സഖാവ് അമ്പാടിയെ ആർ എസ് എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘം വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

പ്രധാന പ്രതി മന്നെ രാമഞ്ജനേയുലു ഒളിവിലാണെന്നും മറ്റു പ്രതികൾ പിടിയിലായതായും പൊലീസ് പറഞ്ഞു. സംഘത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുപേരും ഉണ്ടായിരുന്നു. ഇരയായ നവീനും രാമഞ്ജനേയുലുവും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നെന്നും ഇരുവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിലായി 50ലധികം കവർച്ച കേസുകളുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ പ്രണയത്തെ ചൊല്ലി തർക്കമുണ്ടാവുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് നവീനെ വിളിച്ചുവരുത്തി രാമഞ്ജനേയുലുവും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയുമായിരുന്നു. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.

also read; പത്തുവയസുകാരിയെ വീട്ടു ജോലിക്കുവെച്ച് മർദിച്ചു, പൈലറ്റിനെയും ഭർത്താവിനെയും ജനക്കൂട്ടം കൈകാര്യം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News