ദലിതർക്ക് വിലക്ക്, സാധനം വാങ്ങാനെത്തിയപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപം; കടയുടമയുൾപ്പടെ 10 പേർക്കെതിരെ കേസ്

Atrocities against dalits

കർണാടക: കർണാടകയിലെ യാദ്​ഗിർ ജില്ലയിൽ ബപ്പരാഗി ഗ്രാമത്തിൽ കടയിൽ സാധനം വാങ്ങാനെത്തിയ സ്ത്രീയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. മൂന്ന് സ്ത്രീകൾ ഉൾപ്പടെ 10 പേർക്കെതിരെ കേസ്. ആഗസ്റ്റ് 12 ന് തന്റെ പ്രായപൂർത്തിയാകാത്ത മകളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതി പരാതി നൽകിയിരുന്നു ഇതേ തുടർന്ന് ചന്ദ്രശേഖര ഗൗഢ എന്നയാൾക്കെതിരെ ഭാരതീയ ന്യായസംഹിത, പട്ടികജാതി-വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത്‌ അന്വേഷിച്ചു വരികയായിരുന്നു.

Also Read: കൊൽക്കത്തയിൽ മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു

ഇതിനു ശേഷം കടയിലേക്ക്‌ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ സ്ത്രീയെ പ്രതിയായ ചന്ദ്രശേഖർ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും, ഒപ്പം ചേർന്ന് കടയുടമയായ സ്ത്രീയും സാധനങ്ങൾ വാങ്ങാനെത്തിയ സ്ത്രീയെ അധിക്ഷേപിക്കുകയും സാധനങ്ങൾ നൽകാതിരിക്കുകയും ചെയ്തു. സംഭവത്തിൽ കടയുടമയായ സ്ത്രീ ഉൾപ്പടെ മൂന്ന്‌ സ്‌ത്രീകളടക്കം 10 പേർക്കെതിരെയാണ്‌
കേസെടുത്തിരിക്കുന്നത്‌. ശങ്കരഗൗഡ, ചന്ദപ്പ, ഏറണ്ണ, യലിംഗ, മുദ്ദമ്മ, എറാബായി, ബസന്ത്, അശോക് ബന്ദപ്പ, ശാന്തവ്വ എന്നിവരാണ് മറ്റു പ്രതികൾ.

Also Read: ലഷ്‌കര്‍ ഭീകരരെ വളഞ്ഞ് സൈന്യം; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം? 

കേസെടുത്തതിനെതുടർന്ന്‌ മേൽജാതിക്കാർ ഗ്രാമത്തിലെ ദളിതർക്ക്‌ സാധനങ്ങൾ വിൽക്കരുതെന്ന് ചെറുകിട കച്ചവടക്കാരോട് ആജ്ഞാപിച്ചു. വിലക്ക്‌ ഏർപ്പെടുത്തിയതിനെ തുടർന്ന്‌ പൊലീസും, സാമൂഹികക്ഷേമ, വനിതാ ശിശുവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി വിഷയം ഒത്തുതീർപ്പ് ആക്കിയതായി സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഹമ്പണ്ണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk