ദളിത് വിഭാഗത്തെ അപമാനിച്ചു; സൊമാറ്റോയ്ക്ക് നോട്ടീസ്

ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് വീണ്ടും നോട്ടീസ്. ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിലാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ സൊമാറ്റോ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ആരോപിച്ചു.എന്നാൽ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ഈഡിസ് കൊതുകുകളിൽ വൈറസ് സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

2001 ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആദിത്യ ലഖിയ അവതരിപ്പിച്ച ‘കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യമായി ബന്ധപ്പെടുത്തി പരസ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. ജൂൺ അഞ്ചിന് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമായിരുന്നു ഉയർന്നുവന്നത്. സൊമാറ്റോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു.

Also Read: ‘അതേ ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായിരിക്കുന്നു’; സന്തോഷം പങ്കുവെച്ച് പ്രഭുദേവ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News