ദൽജീത് സിംഗ് കൽസി അറസ്റ്റിൽ, സംസ്ഥാനത്ത് ഉച്ചക്ക് 12 വരെ ഇൻ്റർനെറ്റ് നിയന്ത്രണം

‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിന്റെ ഉപദേഷ്ടാവ് അറസ്റ്റിൽ. സാമ്പത്തിക സഹായി കൂടിയായ ദൽജീത് സിംഗ് കൽസി എന്ന സരബ്ജീത് സിംഗ് കൽസിയെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായികളടക്കം 78 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ഇന്റർനെറ്റ് നിയന്ത്രണം തുടരുമെന്നും
പഞ്ചാബ് പൊലീസ് വ്യക്തമാക്കി. ജലന്ദറിൽ അമൃത് പാൽ സിങ്ങിന്റെ വീട്ടിൽ നാല് മണിക്കൂറോളം പൊലീസ് പരിശോധന നടത്തിയിരുന്നു.

അമൃത്പാൽ സിങ്ങിന്റെ രണ്ട് കാറുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും സംസ്ഥാനത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News