പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍ പുരസ്‌കാരം ദാമോദര്‍ മൗസോയ്ക്ക്

പ്രമുഖ മലയാള ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന്റെ സ്മരണയ്ക്കായി മണ്ഡോവി ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പിവി ഗംഗാധരന്‍ മെമ്മോറിയല്‍ പുരസ്‌കാരം ദാമോദര്‍ മൗസോയ്ക്ക്. കൊങ്കണിയിലെ പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ദാമോദര്‍ മൗസോ, 2022ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്.

നവംബര്‍ 21ന് വൈകിട്ട് നാല് മണിക്ക് ഗോവ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള അവാര്‍ഡ് സമ്മാനിക്കും. മണ്ഡോവി ഫ്രന്റ്ഷിപ്പ് അസോസിയേഷന്‍ പ്രസിഡൻ്റ് ഓട്ടൂര്‍ കൃഷ്ണദാസ് ചടങ്ങില്‍ അധ്യക്ഷനാവും.

Read Also: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍, ഫിലിം ഫെഡറേഷന്‍ വൈസ് പ്രസിഡൻ്റ് ജി സുരേഷ്‌കുമാര്‍, അഡ്വ. എം രാജന്‍, എം അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

News Summary: The first PV Gangadharan Memorial Award, instituted by the Mandovi Friendship Association in memory of prominent Malayalam filmmaker PV Gangadharan, has been awarded to Damodar Mauso. Damodar Mauzo, a renowned Konkani short story writer, novelist and screenwriter, is the winner of the 2022 Jnanpith Award.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News