സംസ്ഥാനത്ത് അതിതീവ്രമഴ ; പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ജില്ലയിൽ പാംബ്ലെ, കല്ലാർകുട്ടി ഡാമുകൾ തുറന്നു . ഇതോടെ  മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രത നിർദ്ദേശം നൽകി.

Also Read:സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് നിരോധനം

ഇടുക്കിയിൽ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് നിരോധനം.കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു .പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻറെ അളവ് കൂട്ടി.രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്.

അതേസമയം, മഴ നിർത്താതെ പെയ്യുന്നതിനാൽ സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പില്ല.

Also Read:സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നാളെയും ശക്തമായ മഴ പെയ്തേക്കുമാണ് മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News