‘ദാനയെ’ നേരിടാൻ ഒഡിഷ; സംസ്ഥാനത്ത് അതീവ ജാഗ്രത

odisha

ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങി ഒഡിഷ .800ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഒഡീഷ,  ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ദാന ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡീഷയിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂന മർദ്ധമായി വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുകയാണ്. ഇത്  ചുഴലിക്കാറ്റായി മാറും വ്യാഴാഴ്ച കൂടുതൽ ശക്തി പ്രാപിച്ച് ഒഡീഷ ബംഗാൾ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. മയൂർഭഞ്ജ് കോൻഞ്ചാർ ബാലസോർ ഭദ്രക് കട്ടക് എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ചുഴലികാറ്റിനെ  നേരിടാൻ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചു.തീര പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാൻ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി.എൻഡിആർഎഫ് എസ് ഡി ആർ എഫ് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധഭാഗത്ത് വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി ടെലികോം വകുപ്പുകളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സർക്കാർ അറിയിച്ചു.ഇന്നുമുതൽ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് ഈസ്റ്റേൺ റെയിൽവേ 25 വരെ 150ലേറെ ട്രെയിൻ സർവീസുകളും റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News