ദാന ചുഴലിക്കാറ്റ് കരയോടടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുങ്ങി ഒഡിഷയും ബംഗാളും. അയ്യായിരത്തിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. 10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ALSO READ: ജാര്‍ഖണ്ഡില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ധമായി വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുകയാണ്. ഇത് ചുഴലിക്കാറ്റായി മാറി കൂടുതല്‍ ശക്തി പ്രാപിച്ച് ഒഡീഷ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് നിഗമനം.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധഭാഗത്ത് വിന്യസിച്ചിട്ടുണ്ട്. വൈദ്യുതി ടെലികോം വകുപ്പുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here