വ്യായാമം വേണ്ട… അമിതവണ്ണം കുറയ്ക്കാന്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

അമിതവണ്ണം ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്.വ്യായമമില്ലായ്മയും ഭക്ഷണക്രമീകരണവും തന്നെയാണ് മിക്കപ്പോഴും ഇതിന് പ്രധാന കാരണം.എന്നാല്‍ ചിലര്‍ക്ക് എത്ര വ്യായാമം ചെയ്താലും ഓടിയാലും ഡയറ്റ് നിയന്ത്രിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്
എന്നാല്‍ ഇത്തരക്കാര്‍ക്ക് പ്രയോഗിക്കാവുന്ന മാര്‍ഗത്തെ കുറിച്ചാണ് പുതിയ പഠനം. നൃത്തത്തിലൂടെ ഫലപ്രദമായി ശരീരഭാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ചൈനയിലെ ഹൂനാന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്.

ALSO READ;ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

നൃത്തം ചെയ്യുന്നിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. മാനസികവും ശാരിരികാരോഗ്യവും ഇതിലൂടെ മെച്ചപ്പെടുമെന്നാണ് പറയുന്നത്. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് നൃത്തം ചെയ്യുന്നവരില്‍ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാവുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ കഴിയുകയുമെന്നും ഗവേഷകര്‍ പറയുന്നു.

ALSO RAED ;വിജയ് മക്കൾ ഇയക്കം; ദളപതി വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു

45 വയസിനു താഴെയുള്ളവരിലാണ് നൃത്തം കൂടുതല്‍ ഫലപ്രദമാവുകയെന്നും പഠനത്തില്‍ പറയുന്നു. പരമ്പരാഗത നൃത്തങ്ങളെ അപേക്ഷിച്ച് സുംബ പോലുള്ളവയാണ് വണ്ണം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുക. എന്ത് തരം വ്യായാമം ആണെങ്കിലും സ്ഥിരമായി ചെയ്യുക എന്നതാണ് പ്രധാനം. ഇഷ്ടമുള്‌ലതാകുമ്പോള്‍ അത് ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുമെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News