‘ജയിലറി’ന്റെ വിജയാഘോഷങ്ങൾക്കിടയിലും നോവായി ഡാൻസർ രമേശ്

ജയിലറി’ന്റെ വിജയാഘോഷങ്ങൾക്കിടയിലും നോവായി ഡാൻസർ രമേശ്. വിനായകൻ അവതരിപ്പിക്കുന്ന വർമൻ എന്ന വില്ലൻ കഥാപാത്രത്തിനൊപ്പമുള്ള ഒരു പാവം ‘ഡാൻസർ ഗുണ്ട’ അതാണ് രമേശ് അവതരിപ്പിച്ചത്. ‘ജയിലർ’ സിനിമയിലെ തന്റെ രംഗങ്ങൾ പ്രേക്ഷകർ ആഘോഷമാക്കുമ്പോൾ അത് കാണാൻ രമേശ് ഇല്ല. ഈ വർഷം ജനുവരിയില്‍ ചെന്നൈയിലെ ഫ്ലാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘കണ്ണോട് കാൺപതെല്ലാം’ എന്ന സൂപ്പർ ഹിറ്റ് പാട്ടിനൊപ്പം ചുവടു വച്ച പ്രധാന ഗുണ്ടാ കഥാപാത്ര മായി രമേശ് ഏവരേയും ചിരിപ്പിച്ചിരുന്നു. അതിലുപരി അതിശയിപ്പിക്കുന്ന മെയ്‌വഴക്കവും ചാരുതയുമായിരുന്നു അദ്ദേഹത്തിന്റെ നൃത്തത്തിന്.

also read :തുമ്മല്‍ പുറത്തേയ്ക്ക് വരുന്നത് തടയാന്‍ വായും മൂക്കും അടച്ചുപിടിച്ചു; യുവാവിന്റെ തൊണ്ടയിൽ തൊള വീണു

രജനികാന്തിനൊപ്പമുള്ള കോമ്പിനേഷൻ സീൻ‍‍‍‍‍‍‍‍‍‍സിലെ രമേശിന്റെ ടൈമിങും കയ്യടിനേടി. ഇത്തരം ഡാൻസ് നമ്പറുകളിലൂടെയാണ് ഡാൻസർ രമേശ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആക്‌ഷൻ എന്റർടെയ്നറായ സിനിമയിൽ ഏറെ വ്യത്യസ്ത നിറഞ്ഞ പ്രകടനം കൊണ്ടായിരുന്നു ഡാൻസർ രമേശ് ശ്രദ്ധനേടിയത്.

മൈക്കിൾ ജാക്‌സന്റെ പ്രശസ്ത ഡാൻസ് മൂവ് ‘മൂൺവാക്ക്’ നോർത്ത് ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽ അവതരിപ്പിചിരുന്നു. ഇത് രമേഷിന് ഇൻസ്റ്റാഗ്രാമിൽ ജനപ്രീതി നേടികൊടുത്തു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത രമേശിന് ഇൻസ്റ്റാഗ്രാമിലും ടിക്ടോക്കിലും വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലും രമേശ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

also read :ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News