ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച സുഹാനിയുടെ മരണത്തിനു പിന്നിലെ വില്ലൻ

കഴിഞ്ഞ ദിവസമായിരുന്നു ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച 19 കാരിയായ സുഹാനി ഭട്‌നഗറിന്റെ മരണം. എന്താണ് സുഹാനിക്ക് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാലോകം. ഇപ്പോള്‍ സുഹാനിയെ ബാധിച്ച രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് താരത്തിന്റെ മാതാപിതാക്കള്‍.

ALSO READ: ബജാജ് അവതരിപ്പിക്കുന്നു പുതുപുത്തന്‍ പള്‍സര്‍
ഡെര്‍മറ്റൊമയോസിറ്റിസ് എന്ന രോഗമാണ് സുഹാനിയെ ബാധിച്ചത്. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്.രണ്ട് മാസം മുന്‍പാണ് സുഹാനിയുടെ കയ്യില്‍ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ സാധാരണയാണെന്ന് കരുതിയെങ്കിലും പിന്നീട് നീര് മറ്റ് കയ്യിലേക്കും ശരീരം മുഴുവനും പടരാന്‍ തുടങ്ങിയിരുന്നു.നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. 11 ദിവസം മുന്‍പാണ് സുഹാനിയെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. ഇവിടെവച്ചാണ് സുഹാനിക്ക് ഡെര്‍മറ്റൊമയോസിറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്.

സ്റ്റിറോയ്ഡ്എടുത്തതോടെ താരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചു. ഏറെ നാളത്തെ ചികിത്സയിലൂടെ മാത്രമേ രോഗത്തില്‍ നിന്ന് മുക്തി നേടാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാൽ പ്രതിരോധ ശേഷി മോശമായതോടെ ഇന്‍ഫെക്ഷനാവുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്തു. ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടി ശ്വാസതടസമുണ്ടാവുകയായിരുന്നു എന്നാണ് മാതാപിതാക്കൾ വെളിപ്പെടുത്തിയത്.

ALSO READ: വയനാട്ടിലെ പ്രതിഷേധങ്ങള്‍ ന്യായം; അക്രമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചുവിടും: മന്ത്രി എ കെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News