ദംഗലിലെ ആമിര്‍ ഖാന്റെ മകൾ 19 കാരി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ദംഗല്‍ ചിത്രത്തിൽ ആമിര്‍ ഖാന്‍റെ മകളായി അഭിനയിച്ച ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു.19 വയസായിരുന്നു. മരണത്തിൻ്റെ കാരണം വ്യക്തമല്ല.ഡൽഹി എയിംസിൽ കുറച്ചുകാലമായി സുഹാനി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്ത വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ് സുഹാനി ചികിത്സയിലായിരുന്നു.

ALSO READ: ഉത്സവപ്രതീതിയോടെയാണ് കൊട്ടാരക്കരയിലെ തദ്ദേശ ദിനാഘോഷ പരിപാടികൾ നടക്കുന്നത്: മന്ത്രി എം ബി രാജേഷ്

ദംഗലിൽ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് സുഹാനി അവതരിപ്പിച്ചത്. നിരവധി പ്രേക്ഷക പ്രീതിയും സുഹാനി ചിത്രത്തിൽ നേടിയിരുന്നു.താരത്തിന്‍റെ മരണം ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് സ്ഥിരീകരിച്ചു. ‘സുഹാനിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അവളുടെ അമ്മ പൂജാജിക്കും മുഴുവൻ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, അത്തരമൊരു ടീം പ്ലെയര്‍, ദംഗൽ സുഹാനിയില്ലാതെ അപൂർണ്ണമായിരുന്നു.സുഹാനി, നീ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ഒരു നക്ഷത്രമായി നിലനിൽക്കും’ എന്നാണ് ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ALSO READ: വി സി സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് സെനറ്റ്

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സുഹാനി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഡൽഹി എൻസിആറിലെ ഫരീദാബാദ് സെക്ടർ 15ലെ അജ്‌റോണ്ട ശ്മശാനത്തിൽ സുഹാനിയുടെ അന്ത്യകർമങ്ങൾ നടക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News