തീ തുപ്പുന്ന ബൈക്കുമായി റോഡില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി നഗരത്തിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന റജിസ്‌ട്രേഷനും 6 മാസത്തേക്ക് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിനെതിരെയാണ് എംവിഡിയുടെ നടപടി. ഇടപ്പള്ളി കളമശ്ശേരി റോഡിലൂടെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച കിരണിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറകെ വന്ന കാര്‍ യാത്രക്കാരനാണ് പകര്‍ത്തിയത്. ബൈക്കിന്റെ പുകക്കുഴലില്‍ നിന്നും തീ ഉയരുന്ന സാഹചര്യത്തിലായിരുന്നു യുവാവ് ബൈക്കോടിച്ചിരുന്നത്.

ALSO READ:അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14 കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി

അപകടകരമായി ബൈക്കോടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് വാഹന ഉടമയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് നേരിട്ട് ഹാജരാകാന്‍ മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചു. ചെന്നൈയില്‍ വിദ്യാര്‍ത്ഥിയാണ് യുവാവ്. ഇയാളുടെ പിതാവിന്റെ പേരിലാണ് വാഹന റജിസ്‌ട്രേഷന്‍ എന്നതിനാല്‍ പിതാവിനെയും എംവിഡി വിളിച്ചുവരുത്തി. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരം യാത്രകളെന്നും മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്നും പിന്നീട് ഇരുവര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് താക്കീത് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News