ഗ്യാപ്പ് റോഡില്‍ വീണ്ടും അപകട യാത്ര; നടപടിയെടുക്കാന്‍ എംവിഡി

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. ഇന്ന് രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്താണ് യുവാവ് കാറിന്റെ ഡോറില്‍ കയറിയിരുന്നു യാത്ര ചെയ്തത്. തെലുങ്കാന രജിസ്‌ട്രേഷന്‍ കാറിലാണ് സാഹസിക യാത്ര.

ALSO READ:  കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; പ്രിന്‍സിപ്പലിനെതിരെ കേസ്

കഴിഞ്ഞ ദിവസങ്ങളില്‍ സാഹസിക യാത്ര നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.

ALSO READ:  കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കോളേജ് പ്രിന്‍സിപ്പാള്‍; പ്രതിഷേധം

തെലങ്കാന സ്വദേശികളായ യുവാക്കൾ മൂന്നാർ സന്ദർശനത്തിന് എത്തിയതായിരുന്നു. ഇതിനിടയിലാണ് ഗ്യാപ്പ് റോഡിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്.

സംഭവത്തിൽ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത് മൂന്നാർ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തിന്റെ ഡ്രൈവറെ തൊടുപുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരാകാൻ അയച്ചു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. തുടർ ശിക്ഷ നടപടികൾ ആർടിഒയ്ക്ക് മുൻപാകെ ഹാജരായ ശേഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk