ഇടുക്കി ജില്ലയിലെ ഓഫ് റോഡ് സര്‍വ്വീസുകള്‍ അപകടകരം; മോട്ടോര്‍ വാഹന വകുപ്പ്

ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഓഫ് റോഡ് സര്‍വ്വീസുകളില്‍ അപകടകരവും അനാരോഗ്യകരവുമായ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മലഞ്ചെരുവകളിലെ ചെങ്കുത്തായ പാതകളില്‍ കൂടി വിനോദ സഞ്ചാരികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലാണ് ഓഫ് റോഡ് ജീപ്പുകള്‍ സര്‍വീസ് നടത്തുന്നത്.

ഇടുക്കി ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയുള്ള രണ്ട് ഓഫ് റോഡ് ജീപ്പ് സര്‍വീസുകള്‍ ആണുള്ളത് . കൊളുക്കുമലയും രാമക്കല്‍മേറ്റിലുമാണ് അവ. ചെങ്കുത്തായ മലമ്പാതകളിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് സര്‍വീസില്‍ അപകടം സ്ഥിര സംഭവമാണ്. ഓഫ് റോഡ് സര്‍വീസ് നടത്തുന്ന മേഖലകളില്‍ വ്യാപകമായി മത്സരയോട്ടം നടത്തുന്നതായാണ് കണ്ടെത്തല്‍. നാലുമണിക്കൂര്‍ സമയം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട സര്‍വീസുകള്‍, ഒരു മണിക്കൂറും രണ്ടുമണിക്കൂറും കൊണ്ട് മത്സരയോട്ടം നടത്തി പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇതിനോടൊപ്പം അമിത കൂലി ഈടാക്കുന്നതായും പരാതികള്‍ ഉണ്ട്. മത്സരയോട്ടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓഫ് റോഡ് ജീപ്പുകള്‍ മേഖലയിലേക്ക് എത്തിക്കുവാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുവാന്‍ ആണ് വകുപ്പ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News