അഭ്യാസ പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല; തിരക്കേറിയ റോഡില്‍ അപകടയാത്ര വീണ്ടും

മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ തുടരുമ്പോഴും വാഹനങ്ങളിലെ അഭ്യാസപ്രകടനം തുടര്‍ന്ന് യുവാക്കള്‍. മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡിലാണ് പുതിയ അഭ്യാസപ്രകടനം. തിരക്കേറിയ റോഡില്‍ ഇന്നോവ കാറിലെത്തിയ യുവാക്കളില്‍ ഒരാളാണ് വാഹനത്തിന്റെ വാതിലിനിടയിലൂടെ പുറത്തേക്ക് ഉയര്‍ന്നു നിന്നു അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ നടത്തിയ യാത്ര പിന്നാലെ എത്തിയവരാണ് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത് . കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം യാത്രകള്‍ നടത്തിയവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

ALSO READ: ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News