ഓടുന്ന ട്രെയിനില്‍ വൃദ്ധന്റെ സാഹസം! വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ ഓടുന്ന ട്രെയിനില്‍ സാഹസിക പ്രകടനം നടത്തുന്ന ഒരു വൃദ്ധനാണിപ്പോള്‍ താരം. ട്രെയിനിന്റെ ഹാന്റിലുകളില്‍ പിടിച്ച് അപകടകരമായ രീതിയിലുള്ള പ്രകടനമാണ് ഇയാള്‍ കാണിക്കുന്നത്. വൈറലായ വീഡിയോയ്ക്ക് താഴെ ആശങ്കയും ആശ്ചര്യവും പങ്കുവയ്ക്കുകയാണ് പലരും. യുവാക്കളെക്കാള്‍ മെയ് വഴക്കത്തോടെയാണ് ഇദ്ദേഹം ഓടുന്ന ട്രെയിനില്‍ കാട്ടുന്ന പ്രകടനം.

ALSO READ:  ഒരു വീടെടുത്ത് സ്കൂൾ തുടങ്ങുന്ന രീതി, ഇത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തും; മന്ത്രി വി ശിവൻകുട്ടി

മുതിര്‍ന്നവരില്‍ നിന്നു പാഠം പഠിക്കു എന്ന് ഉപദേശിക്കുന്നവര്‍ ഇതൊന്ന് കാണണം എന്നാണ് വീഡിയോയ്ക്ക് വന്നൊരു കമന്റ്. മറ്റൊരു രസകരമായ കമന്റ്, ഈ മനുഷ്യന്റെ പ്രകടനം മൂലമാണ് ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ ലോഞ്ച് വൈകുന്നതെന്നാണ്.

ALSO READ: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് സംശയം

അതേസമയം ഈ വീഡിയോ വൈറലായതോടെ മുമ്പ് അപകടകരമായ പ്രകടനങ്ങള്‍ നടത്തുന്ന മുംബൈ സ്വദേശി ഫര്‍ഹാത്ത് അസം ഷെയ്ക്കിനെ കുറിച്ചും ആളുകള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സ്‌കേറ്റിംഗ് സ്റ്റണ്‍ണ്ട് വീഡിയോകളിലൂടെ പ്രശസ്തനായ ഷെയ്ക്കിന് ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് മസ്ജിദ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് സാഹസ പ്രകടനത്തിന് ഇടയില്‍ ഒരു കൈയും കാലും നഷ്ടപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News