ബൈക്കിന്റെ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി യുവാവിന്റെ അഭ്യാസ പ്രകടനം; വീഡിയോ

വൈറലാകാന്‍ വേണ്ടി എന്തും കാണിച്ചുകൂട്ടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബൈക്കിന്റെ മുന്നിലും പിന്നിലും യുവതികളെ ഇരുത്തിയായിരുന്നു യുവാവിന്റെ ബൈക്ക് അഭ്യാസം.

അപകടകരമായി ബൈക്ക് ഓടിക്കുന്ന 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച യുവാവിനും യുവതികള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വീഡിയോയില്‍ മൂന്ന് പേരും ഹെല്‍മറ്റും ധരിച്ചിട്ടില്ല എന്നതും കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News