ഐ.സി.സി ഏകദിന ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യക്കെതിരെയുള്ള വിജയത്തിന് പിന്നാലെയാണ് ഷാകിബ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ലോകകപ്പില്‍ തങ്ങള്‍ അപകടകാരികളായ ടീമായിരിക്കുമെന്നാണ് ഷാകിബിന്റെ മുന്നറിയിപ്പ്.
Also Read: മണിപ്പുരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
‘ഞങ്ങള്‍ക്ക് മികച്ച ഒരു ടീമുണ്ട്. കളിക്കാര്‍ക്ക് പരിക്ക് പറ്റുന്നതും താരങ്ങള്‍ വന്നുപോവുന്നതും ഞങ്ങളെ ബാധിച്ചിട്ടില്ല. ഞങ്ങള്‍ ലോകകപ്പില്‍ അപകടകരമായ ഒരു ടീമായിരിക്കും’, ഷാകിബ് പറഞ്ഞു. ‘അധികം കളിക്കാത്ത കളിക്കാര്‍ക്ക് ഞങ്ങള്‍ അവസരം നല്‍കി. കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സ്പിന്നര്‍മാര്‍ ഇവിടെ വിജയിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു’, ഷാകിബ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിന്റെ ബൗളിങ്ങിലെ പ്രധാന താരങ്ങളായ ബഡോത്ത് ഹൊസൈന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവര്‍ പരിക്ക് പറ്റി പുറത്തുപോയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനെതിരെ വിജയിച്ച ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും പാകിസ്ഥാനോടും കാലിടറുകയായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് ടീമിന് കൂടുതല്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്.
Also Read: കെഎസ്ഇബി ജീവനക്കാരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം
സെപ്റ്റംബര്‍ 21,23, 26 എന്നീ ദിവസങ്ങളില്‍ ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനെതിരെ മൂന്ന് ഏകദിനമത്സരങ്ങള്‍ കളിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 29ന് ശ്രീലങ്കക്കെതിരെയും ഒക്ടോബര്‍ 2ന് ഇംഗ്ലണ്ടിനെതിരെയും സന്നാഹ മത്സരത്തില്‍ ഏറ്റുമുട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here