‘ഡാനിയൽ ബാലാജിയുടെ കണ്ണുകൾക്ക് മരണമില്ല’, സമ്മതപത്രം മൂലം ദാനം ചെയ്യാൻ നിർദേശം: വില്ലനായി വന്ന് നായകനായി തിരിച്ചു പോയില്ലേ എന്ന് ആരാധകർ

തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ മരണവാർത്ത തെന്നിന്ത്യയിൽ മുഴുവൻ ഒരു ഞെട്ടലാണ് സൃഷ്ടിച്ചത്.
വില്ലൻ വേഷങ്ങളിൽ സ്ഥിരമായി വന്ന് കയ്യടി നേടുന്ന ബാലാജി മലയാളികൾക്കും സുപരിചിതനായിരുന്നു. വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ബാലാജി കാഴ്ചവെച്ചത്. ഇപ്പോഴിതാ നടന്റെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്‌തു എന്ന വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: ‘സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്‌തെന്ന് ബെന്യാമിന്‍, ആ സീൻ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി’, ആടുമായുള്ള ലൈംഗിക ബന്ധത്തിലെ വസ്തുതകൾ വെളിപ്പെടുത്തി നജീബ്

ഹൃദയാഘാതത്തെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഡാനിയൽ ബാലാജി അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ വസതിയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്.

ALSO READ: ‘ഇ.ഡി പേടിയാണോ പരിപാടി മുക്കാന്‍ കാരണം ?’; ‘വോട്ടുജീവിതം’ സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ

1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭ​ഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News