സുരക്ഷ മുൻ നിർത്തി ഇന്ത്യൻ ടീമിനെ പാകിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് അയക്കരുതെന്ന് ബിസിസിഐക്ക് നിർദേശം. മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയയാണ് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും ടൂർണമെന്റിന് ഇന്ത്യൻ ടീമിനെ അയക്കാതിരിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു വരരുതെന്നേ തൻ പറയു. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ അധികൃതർക്കും ശ്രദ്ധ വേണം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഉചിതമായ തീരുമാനമെടുക്കട്ടെ എന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
2023 ലെ ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിച്ചപ്പോൾ ഇന്ത്യൻ ടീമിനെ അങ്ങോട്ട് അയച്ചിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങൾ അന്ന് ശ്രീലങ്കയിലാണ് നടത്തിയത്. 2008 ലെ ഏഷ്യ കപ്പിലാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്ഥാനിൽ പോയി കളിച്ചത്. എന്നാൽ ഏകദിന ലോകകപ്പിനായി ഇതിന് മുൻപും പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തിയിരുന്നു. കളിക്കാരുടെ സുരക്ഷയ്ക്കായിരിക്കണം ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും അക്കാര്യത്തിൽ ബിസിസിഐയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here