നയന്‍സ് ദേഷ്യക്കാരി; സൂപ്പര്‍താരത്തിന്റെ തുറന്നു പറച്ചില്‍ ഇങ്ങനെ

മലയാളത്തില്‍ തുടങ്ങി ഇപ്പോള്‍ ഹിന്ദിയില്‍ ഉള്‍പ്പെടെ ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന ആരാധകരുടെ പ്രിയ താരം നയന്‍താരയുടെ ജന്മദിനമാണിന്ന്. 39ാംപിറന്നാള്‍ ആഘോഷിക്കുന്ന നയന്‍താരയെ കുറിച്ച് തമിഴ് സൂപ്പര്‍താരം ധനുഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ALSO READ: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസ്; പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളുടെ മൊഴിയെടുക്കും

ഒരു കാലത്ത് ഗ്ലാമറസ് റോളുകളില്‍ ഒതുങ്ങി പോയ നയന്‍താര ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തിയത് ഉയരങ്ങള്‍ കീഴടക്കാനായിരുന്നു. തുടരെ തുടരെ ഹിറ്റുകള്‍ ഒടുവില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയും. ഇപ്പോഴല്ല, മുമ്പൊരിക്കല്‍ നടന്‍ ധനുഷ് നയന്‍സിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. നയന്‍താര വളരെ ദേഷ്യക്കാരിയാണ്. അതേസമയം തന്നെ കഠിനാധ്വാനിയാണ്. ഒരാളെ ഇഷ്ടപ്പെട്ടാല്‍ എന്ത് വേണമെങ്കിലും ചെയ്യും. ഇഷ്ടപ്പെട്ടയാള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോയി അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി വലിയ തോതില്‍ ചെലവ് ചെയ്യുമെന്നും ധനുഷ് മുമ്പ് പറഞ്ഞിരുന്നു.

ALSO READ: വിശപ്പടക്കി അജ്ഞാതൻ; എല്ലാ തിങ്കളാഴ്ചയും പത്ത് പേർക്ക് സൗജന്യഭക്ഷണം കൊടുത്ത് കൊച്ചിയിലെ ഹോട്ടൽ

യാരടി നീ മോഹിനി സിനിമയുമായി ബന്ധപ്പെട്ട നടന്ന അഭിമുഖത്തിലായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. അന്ന് നയന്‍സിന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്നൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. സംവിധായകന്‍ വിഘ്‌നേശ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും ഇരട്ടക്കുട്ടികളും പിറന്നു. ഉയിര്‍, ഉലകം എന്നാണ് ഇരുവരുടെയും പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News