ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരും നിരവധിയാണ്. ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വർധിപ്പിക്കാനും ചർമം പ്രായമാകുന്നത് തടയാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഇത്രയും ഗുണങ്ങളൊക്കെ ഉണ്ടെങ്കിലും ഇതിന്റെ ചില ദോഷവശങ്ങൾ കൂടെ അറിഞ്ഞിരിക്കണം.

ALSO READ: അമ്മയെ കൊലപ്പെടുത്തി, ശരീരഭാ​ഗങ്ങള്‍ പാചകം ചെയ്തു; മകന് വധശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി

കാഡ്മിയം, ലെഡ് തുടങ്ങിയവ ഡാർ‌ക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ ടിഷ്യുവിൽ അടിഞ്ഞു കൂടാനും കാരണമാകുന്നു.‌ ഇത് നമ്മുടെ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെയും വൃക്കയുടെയും. കലോറിയും കൊഴുപ്പും കൂടുതലായതു കൊണ്ട് തന്നെ ഡാർക്ക് ചോക്ലേറ്റ് പ്രിയം ശരീരഭാരം വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഡാർക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് നിർജ്ജലീകരണം, ഉയർന്ന രക്തസമ്മർദം, മലബന്ധം എന്നിവയ്ക്കും കാരണമാകാം. ആഴ്ചയില്‍ രണ്ട് മൂന്നോ ദിവസമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ALSO READ: നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration