നെക്സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നു

പുതിയ നെക്സോണിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നു. മാര്‍ച്ച് മാസത്തോടെ ഈവാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രീയേറ്റീവ്, ഫിയര്‍ലെസ് വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍ ഒരുങ്ങുക.

ദില്ലിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഇ.വിയുടെ ഡാര്‍ക്ക് എഡിഷന്‍ എത്തിയത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കറുപ്പ് നിറം നല്‍കിയാണ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് എത്തുന്നത്. കറുപ്പണിഞ്ഞ റൂഫ് റെയിലുകള്‍ ബ്ലാക്ക് നിറത്തിലുള്ള ബമ്പറുകള്‍ അലോയി വീലുകള്‍ തുടങ്ങി ടാറ്റയുടെ ലോഗോ പോലും കറുപ്പ് നിറത്തിലേക്ക് മാറിയാണ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് എത്തുക.

Also Read: പ്രതിപക്ഷനേതാവിനെ തെറിവിളിച്ച് കെപിസിസി പ്രസിഡന്റ്

ഇന്റീരിയറിന്റെയും കറുപ്പിലാണ് പണ്ി കഴിപ്പിച്ചിരിക്കുന്നത്. കറുപ്പ് നിറം മാത്രം നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, തിളക്കമുള്ള കറുപ്പില്‍ തീര്‍ത്തിരിക്കുന്ന സെന്റര്‍ കണ്‍സോള്‍, ബ്ലാക്ക് ലെതറില്‍ തന്നെ ഒരുക്കിയിരിക്കുന്ന അപ്ഹോള്‍സ്ട്രി, റൂഫ് ലൈനല്‍ എന്നിവയാണ് ഡാര്‍ക്ക് എഡിഷന്റെ അകത്തളത്തെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News