അന്ന് ഏകമകനെ നഷ്ടമായി; ഇന്ന് അവരുടെ ജീവിതത്തിലെ വെളിച്ചമാണ് ആ മാലാഖക്കുഞ്ഞ്

മൂന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ ഹാമര്‍ തലയില്‍ പതിച്ച് ജീവന്‍ നഷ്ടമായ അഫീല്‍ ജോണ്‍സണെ ആരും മറക്കാനിടയില്ല. ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അഫീല്‍ മരണത്തിന് കീഴടങ്ങിയത്. പാലാ ചൊവ്വൂര്‍ സ്വദേശിയായ ജോണ്‍സന്റേയും ഡാര്‍ളിയുടേയും ഏക മകനായിരുന്നു പതിനാറാം വയസില്‍ ജീവന്‍ നഷ്ടമായ അഫീല്‍. അഫീലിന്റെ മരണത്തോടെ അവസാനിച്ചുവെന്ന് തോന്നിയ ജീവിതം ജോണ്‍സനും ഡാര്‍ളിയും തിരിച്ചുപിടിച്ചിരിക്കുകയാണ്, ഒരു കുഞ്ഞുമാഖാലകുഞ്ഞിലൂടെ.

Also Read- “സാറ് പോകല്ലേ; സ്ഥലംമാറ്റമറിഞ്ഞ് കുട്ടികളുടെ കൂട്ടക്കരച്ചിൽ”; വിഷമാവസ്ഥയിലായ അധ്യാപകൻ; വീഡിയോ

2019 ഒക്ടോബര്‍ നാലിനാണ് സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ വിദ്യാര്‍ത്ഥി എറിഞ്ഞ ഹാമര്‍ തലയില്‍ പതിച്ച് അഫീലിന് ഗുരുതര പരുക്കേല്‍ക്കുന്നത്. പതിനേഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 21ന് അഫീല്‍ മരണപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഫീല്‍ മരിച്ചുവെന്ന യാഥാര്‍ത്ഥ്യം ജോണ്‍സനും ഡാര്‍ളിയും തിരിച്ചറിയുന്നത്. പിന്നീട് ഒരു കുഞ്ഞുവേണമെന്ന മോഹം ഇരുവര്‍ക്കുമുണ്ടായി.

Also Read- ‘മാപ്പ്’, ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത ആ സിനിമ വളരെ മോശമായിരുന്നുവെന്ന് നാസർ

അഫീലിന്റെ മരണത്തിന് ശേഷം ഡാര്‍ളിയും ജോണ്‍സനും ഡോക്ടറെ കണ്ടു. നാല്‍പത്തിയഞ്ചാം വയസിലെ പ്രസവം റിസ്‌കാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൃത്രിമ ചികിത്സയിലൂടെ ഗര്‍ഭിണിയായി. 2020 ജനുവരി രണ്ടിന് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ക്ക് അവര്‍ എയ്ഞ്ചല്‍ എന്ന് പേരിട്ടു. ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും ജീവിതത്തിലെ പുതുവെളിച്ചമാണിപ്പോള്‍ എയ്ഞ്ചല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News