റോഡപകടത്തില്‍ നിന്നും തുടർന്നുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട് കാര്‍ ഡ്രൈവര്‍. ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയും ബൈക്കുമായിരുന്നു അപകടത്തില്‍പെട്ടത്. ഹരിയാനയിലെ സോനിപത്തിലെ സംസ്ഥാന പാതയിലാണ് സംഭവം.
ALSO READ: ഗവര്‍ണര്‍ക്ക് തിരിച്ചടി; പഞ്ചാബ് ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് സുപ്രീംകോടതി
പ്രചരിക്കുന്ന വിഡിയോയിൽ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തിൽ വരികയായിരുന്നു ടാറ്റ പഞ്ച്. ഈ പാതയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ വരെ സഞ്ചരിക്കാന്‍ അനുമതിയുണ്ട്. ഇതിനിടെ റോഡിന്റെ ഇടതുവശം ചേര്‍ന്നു പോകുകയായിരുന്ന മോട്ടോര്‍സൈക്കിള്‍ പെട്ടെന്ന് വലതുഭാഗത്തേക്ക് തിരിച്ചതും കാറുമായി കൂട്ടിയിടിച്ചു അപകടം ഉണ്ടാകുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ ബ്രേക്ക് ചെയ്തെങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം.
ALSO READ: കുഞ്ഞിനെ മുലയൂട്ടിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്
സാധാരണ ഇങ്ങനെയൊരു അപകടം ഉണ്ടായാൽ നാട്ടുകാര്‍ സ്ഥിഗതികൾ മനസിലാക്കിയില്ലെങ്കിൽ പോലും എപ്പോഴും ചെറിയ വാഹനത്തിന്റെ ഭാഗത്താകും നിൽക്കുക. എന്നാല്‍ കാറിലെ ഡാഷ് ക്യാമറയും ദൃശ്യങ്ങളും കാറിലെ യാത്രക്കാരെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു. വിഡിയോ പരിശോധിക്കുമ്പോള്‍ ബൈക്ക് ഓടിച്ചയാള്‍ റോഡ് ക്രോസു ചെയ്യുമ്പോള്‍ പോലും വാഹനം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുന്നില്ലെന്ന് മനസിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here