വയനാട് ദുരന്തം; നാഷണൽ ഗെയിംസിൽ നിന്ന് കിട്ടിയ സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കായിക കേരളത്തിന് മാതൃക ആയി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ നാഷണൽ ഗെയിംസിൽ മെഡൽ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുകയായ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് സമ്മതപത്രം കൈമാറി.

Also Read: അച്ഛനു പണിയില്ല, പക്ഷേ ദുരന്തത്തിലകപ്പെട്ട വയനാടിനെ സഹായിച്ചേ പറ്റൂ… എന്ത് ചെയ്യും? ഒടുവില്‍ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 4 സ്വര്‍ണമോതിരങ്ങള്‍ വയനാടിനായി എടുത്തുനല്‍കിയെന്ന് ഏഴാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്, വൈറല്‍

2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം ചെയ്യുന്നതിലെക്കായി കായിക ഉപകരണം വാങ്ങാൻ നിശ്ചയിച്ച ആദ്യത്തെ സമ്മാന തുക ആണ് ദശരഥ് അമ്പെയ്ത്തിൽ തൻ്റെ ആദ്യ ഗുരു കല്പറ്റ കാവും മന്ദം കുനിയിൽ രാധാകൃഷ്ണൻ്റെ നാട് ആയ വയനാടിൻ്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വയനാടിന് ആണ് ഈ തുക അർഹത പെട്ടെത് എന്ന് ദശരഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News