ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത ഗവ. അംഗീകൃത ബിരുദം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കുക. ഫോണ്‍: 0477 2282021.

Also read: ഒരു ജോലിക്കായി കാത്തിരിക്കുന്നവരാണോ നിങ്ങള്‍? വമ്പന്‍ അവസരങ്ങളുമായി റെയില്‍വേ വിളിക്കുന്നു

അതേസമയം , കാസർഗോഡ് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച ഡിസംബര്‍ 31 ന് രാവിലെ 10ന് . സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പൊതു വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.

യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍- 04994256440.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News