കോവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. കോവിന്‍ വിവര ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഐ ടി സഹമന്ത്രി രാജീവ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തി.
കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതെ വട്ടം ചുറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പോര്‍ട്ടല്‍ പൂര്‍ണ സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുമ്പോള്‍, വിവരങ്ങള്‍ ചോര്‍ന്നെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് കേന്ദ്ര ഐ.ടി മന്ത്രാലയം. മുന്‍പ് ചോര്‍ന്ന വിവരങ്ങളാണ് ടെലിഗ്രാം ബോട്ടിലൂടെ പുറത്തുവന്നത് എന്നായിരുന്നു ഇന്നലെ കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ കോവിന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ശക്തമെന്നും ചുമതലപ്പെട്ട ഏജന്‍സികള്‍ വിഷയം പരിശോധിക്കുകയാണെന്നും രാജിവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Also Read: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുന്നു
കോവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ചയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.ജനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന എല്ലാ സംവിധാനങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം നടത്തി സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here