കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ച: നടപടി വേണമെന്ന് യെച്ചൂരി

കോവിന്‍ പോര്‍ട്ടലില്‍ വിവര ചോര്‍ച്ചയില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. അതെ സമയം വിവര ചോര്‍ച്ച സ്വകാര്യതയുടെ ലംഘനമാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപെട്ടു.

Also Read  ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

കോവിന്‍ പോര്‍ട്ടലിലെ വിവര ചോര്‍ച്ച സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. മുന്‍കാലങ്ങളില്‍ ചോര്‍ന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് എന്നും കോവിനിലെ വിവരങ്ങളിലേക്ക് നേരിട്ട കടന്നു കയറിയതായി കാണുന്നില്ലന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. വ്യക്തികളുടെ ഫോണ്‍ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ പേര്, വാക്‌സിനേഷനായി നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, ജനനത്തീയതി, വാക്‌സീന്‍ എടുത്ത കേന്ദ്രം എന്നി വിവരങ്ങളാണ് ടെലഗ്രാം ബോട്ടിലൂടെ
ലഭ്യമാകുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും നടന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കോവിന്‍ പോര്‍ട്ടലിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ മുന്‍പും ഉയര്‍ന്നിരുന്നു എങ്കിലും ഡാറ്റകളെല്ലാം സുരക്ഷിതമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഡാറ്റ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനവും നിശ്ചലമായി. വിവര ചോര്‍ച്ച രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്നതാണെന്നും സംഭവത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News