അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന , സംസ്ഥാനങ്ങളിലാണ് തെര‍ഞ്ഞെടുപ്പ് തീയതികൾ ആണ് പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് തീയതികൾ പ്രഖ്യാപിച്ചത്. ഡിസംബർ 3 നു ആണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

ALSO READ:അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി വേണം; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ഛത്തീസ്ഗഡിൽ 2 ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 7,നവംബർ 17 എന്നീ തീയതികളിൽ ആണ് ഛത്തീസ്‌ഗഡ്‌ തെരഞ്ഞെടുപ്പ്.നവംബർ 7 നാണു മിസോറാം തെരഞ്ഞെടുപ്പ്.മധ്യപ്രദേശിൽ നവംബർ 17 നാണു തെരെഞ്ഞെടുപ്പ്. തെലങ്കാനയിൽ നവംബർ 30 ആണ് തെരെഞ്ഞെടുപ്പ്.നവംബർ 23 നു രാജസ്ഥാനിൽ തെരെഞ്ഞെടുപ്പ് നടക്കും.

ALSO READ:കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ്; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം കൂടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News