രക്തസമ്മര്‍ദം കുറയ്ക്കാം ഈന്തപ്പഴം കഴിച്ചുകൊണ്ട്

നമ്മള്‍ വിചാരിക്കുന്നതുപോലെ ഈന്തപ്പഴം അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഈന്തപ്പഴം. രക്തസമ്മര്‍ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിവുള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

ഇതില്‍ വൈറ്റമിന്‍ എ, അയണ്‍, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയിട്ടുണ്ട്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി മൂന്നു ഈന്തപ്പഴം കഴിക്കുക. ഇതിനു തൊട്ടു പുറകെ ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിക്കുക. ബിപി പ്രകൃതിദത്തമായി കുറയാന്‍ ഈ വഴി സഹായിക്കും.

ബിപിയ്ക്കു പുറമെ മലബന്ധം, കാഴ്ചക്കുറവ്, കോശനാശം എന്നിവ തടയാന്‍ ഏറെ ഫലപ്രദമാണ് ഈ രീതിയില്‍ ഈന്തപ്പഴം കഴിക്കുന്നത്. ബിപിക്കായി മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഈ പ്രകൃതിദത്ത വഴി മരുന്നുകള്‍ക്കൊപ്പം ചെയ്യുന്നതിന് തടസമില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here