ഇന്ത്യന്‍ ക്രിക്കറ്റ് താരം, മുന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍; ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു

ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. 9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി.മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്വാദിന്റെ പിതാവാണ് ദത്താജിറാവു.

Also Read: ‘രക്ഷകൻ മോദിയല്ല ഷാരൂഖ്’, ഖത്തറിൽ നിന്ന് നാവികരെ രക്ഷിക്കാൻ ഇടപെട്ടത് കിംഗ് ഖാനെന്ന് സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ

1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. 2016ല്‍ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു.

1947 മുതല്‍ 61 വരെ അദ്ദേഹം രഞ്ജിയില്‍ ബറോഡയ്ക്കായി കളത്തിലിറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3139 റണ്‍സ് നേടി. 14 സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. മഹാരാഷ്ട്രക്കെതിരെ 1959-60ല്‍ നേടിയ 249 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News