ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടു; മകളുടെ തല അടിച്ചുതകര്‍ത്ത് അച്ഛന്‍, ക്രൂരകൊലപാതകം

നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ട സ്വന്തം മകളെ കൊലപ്പെടുത്തി അച്ഛന്‍. മധ്യപ്രദേശിലാണ് ദാരുണമായ സംഭവം. മകള്‍ തുടര്‍ച്ചയായി ചോക്ലേറ്റും കളിപ്പാട്ടങ്ങളും വസ്ത്രവും വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതിനാണ് തന്റെ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് അച്ഛന്‍ പറഞ്ഞു.

സംഭവത്തില്‍ 37 വയസുകാരനെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ വെച്ചാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയത്. ടൈലുകളും കല്ലുകളും ഉപയോഗിച്ച്് കുട്ടിയുടെ തല അടിച്ചുതകര്‍ക്കുകയായിരുന്നു.

താന്‍ ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലാണെന്നും എന്നാല്‍ മകള്‍ തന്നോട് നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. മകളുടെ നിരന്തരമായ ഇത്തരം ആവശ്യങ്ങള്‍ തനിക്കൊരു ബുദ്ധിമുട്ടായി മാറിയെന്നും ഇത് കാരണമാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പ്രതിക്ക് തിരിച്ചറിയല്‍ രേഖകളുണ്ടെങ്കിലും റേഷന്‍ കാര്‍ഡ് ഇതുവരെ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News