വീട്ടുകാരെ എതിര്‍ത്ത് വിവാഹം ചെയ്തു; കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകളെ പൊള്ളലേല്‍പ്പിച്ച് നഗ്നയാക്കി റോഡില്‍ തള്ളി അച്ഛന്‍

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം. കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛന്‍ ബന്ധുക്കളും ചേര്‍ന്ന് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം. ബറേലിയില്‍ ഡല്‍ഹി- ലക്നൗ ഹൈവേയില്‍ നിന്നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ 25കാരിയെ നഗ്നയായ നിലയില്‍ കണ്ടെത്തിയത്. 40 ശതമാനം പൊള്ളലേറ്റ് നഗ്‌നയാക്കിയ നിലയില്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതി വിവാഹം ചെയ്തത്. യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാനാണ് ഇവര്‍ ശ്രമിച്ചത്. തുടര്‍ന്ന് ടോയ്ലെറ്റ് ക്ലീനര്‍ ഉപയോഗിച്ച് ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. ശേഷം മകളെ ഹൈവേയില്‍ ഉപേക്ഷിച്ച് അച്ഛനും ബന്ധുക്കളും കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News