പണ്ടുമുതലേയുള്ള അച്ഛന്റെ ആഗ്രഹം; അച്ഛന്റെ ആഗ്രഹം നേടിക്കൊടുത്ത് മകള്‍; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉടമ തന്റെ അച്ഛന് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ്. തന്റെ അച്ഛന്‍ കുറേക്കാലമായി ആഗ്രഹിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് മകള്‍ ആരതി.

അച്ഛന്റെയും അമ്മയുടെയും കണ്ണുകള്‍ തുണികൊണ്ട് കെട്ടിവച്ചാണ് ഷോറൂമിലേക്ക് ആരതി ഇവരെ കൊണ്ടുവരുന്നത്. മകളുടെ സര്‍പ്രൈസ് കണ്ട് ഇരുവരും അതിയായി സന്തോഷിക്കുന്നതും അച്ഛനും അമ്മയും ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

‘അച്ഛന്‍ പണ്ടുമുതലേ ആഗ്രഹിച്ചിരുന്നതാണ് ഒരു റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ്, പലവട്ടം അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതാണ് വലുതായി ഒരു ജോലിയാകുമ്പോള്‍ അച്ഛന് എന്തായാലും ബുള്ളറ്റ് വാങ്ങിത്തരും എന്ന്. എനിക്ക് ജോലി കിട്ടിയപ്പോള്‍ മുതല്‍ ഞാന്‍ ഇതിനുവേണ്ടി പണം സ്വരുക്കൂട്ടി. എന്റെ അച്ഛനെപ്പോലെ തന്നെ എനിക്ക് പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഈ ആഗ്രഹവും.

ഒരു ബുള്ളറ്റ് സ്വന്തമായി വാങ്ങാനുള്ള തുകയൊന്നും എന്റെ കയ്യിലുണ്ടായിരുന്നില്ല. പക്ഷേ ഓരോ തവണയും അച്ഛന്‍ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെയും ബുള്ളറ്റ് വാങ്ങി കൊടുക്കണമെന്ന ആഗ്രഹം എന്നില്‍ അതിശക്തിയായി ഉടലെടുക്കും. അച്ഛന്‍ കുടുംബത്തിനായി അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനായിരുന്നു അത്. ഇന്ന് അച്ഛന്റെ ജീവിതാഭിലാഷം എനിക്ക് സാധിച്ചു കൊടുക്കാനായി. ഒരുപാട് സ്‌നേഹവും കടപ്പാടുമുണ്ട് അച്ഛനോട്’– എന്ന ഒരു കുറിപ്പിനൊപ്പമാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News