മകളെയും കാമുകനെയും വെടിവെച്ചു കൊന്നു; മൃതദേഹം കല്ലുകെട്ടി മുതലകളുള്ള പുഴയിൽ തള്ളി

മകളെയും കാമുകനെയും വെടിവെച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ കല്ലുകെട്ടി മുതലകളുള്ള പുഴയില്‍ തള്ളി .മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ സംഭവം .രത്തന്‍ബസായി സ്വദേശിനിയായ ശിവാനി (18), സമീപഗ്രാമത്തിലെ രാധേശ്യാം തോമാര്‍(21) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്.

ശിവാനിയും രാധേശ്യാമും ​ദീർഘനാളായി പ്രണയത്തിലായിരുന്നു.എന്നാൽ ഈ ബന്ധത്തോട് ശിവാനിയുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു.വീട്ടുകരുടെ എതിർപ്പ് പരി​ഗണിക്കാതെ ഇരുവരും അടുപ്പം തുടർന്നു.ഇതാണ് പെൺകുട്ടിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
ജൂണ്‍ മൂന്നു മുതൽ ശിവാനിയെയും രാധേശ്യാമിനെയും കാണാതായി. വിവരങ്ങൾ ലഭിക്കാതെ വന്നപ്പോൾ യുവാവിന്റെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

Also read: മൻ കി ബാത്ത്: റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടിയും നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

പരാതിയെ തുടർന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.മകളെയും യുവാവിനെയും വെടിവച്ച് കൊന്ന ശേഷം ശരീരത്തില്‍ കല്ലുകള്‍ കെട്ടി മുതലകളുള്ള ചംബല്‍ നദിയില്‍ എറിയുകയായിരുന്നുവെന്ന് ശിവാനിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.നിരവധി മുതലകളും ചീങ്കണ്ണികളുമുള്ള ചംബല്‍ നദിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.നടന്നത് ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News