അമ്മയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം, മകൾ അറസ്റ്റിൽ

സ്വന്തം അമ്മയുടെ മൃതദേഹം മകള്‍ പ്ലാസ്റ്റിക് ഷീറ്റിനുള്ളിലാക്കി കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ചത് മൂന്ന് മാസം. മുംബൈയിലെ ലാല്‍ബാഗ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് 55 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വീണാ പ്രകാശ് ജെയിന്‍ എന്ന സ്ത്രീയാണ് മരിച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

വിധവയായ സഹോദരിയെ കാണാനില്ലെന്ന് അറിയിച്ച് സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം യുവതി വീടിനകത്ത് കയറാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി നിരവധി തവണ വീട്ടിലെത്തിയിട്ടും സഹോദരിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല, ഓരോ തവണയും മകള്‍ ഒരോരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് എന്ന സംശയത്തെ തുടർന്ന് സഹോദരൻ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News