വൃദ്ധയെ മരുമകൾ മർദിക്കുന്ന വീഡിയോ പുറത്തുകൊണ്ടുവന്നതും, സംഭവത്തിൽ നിരന്തരമായി ഇടപെട്ടതും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംഗീത് പഴയമഠം. ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. എന്ത് കേസ് വരുമ്പോഴും സിപിഐഎം പാർട്ടി ഓഫീസിന്റെ അടുത്ത് താമസിക്കുന്നവന്റെ കുഞ്ഞമ്മയുടെ അപ്പൂപ്പന്റെ അനന്തിരവൻ ആക്കിയിട്ടാണല്ലോ വ്യാജവാർത്താ മാധ്യമങ്ങൾ നൽകാറുള്ളതെന്നും, ഇതും നിങ്ങളൊക്കെ വാർത്തയാക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു.
ALSO READ: ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ സംഭവം; മഹുവ മൊയ്ത്രയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ ദിവസമാണ് മരുമകൾ അതിക്രൂരമായി വൃദ്ധയെ മർദിക്കുന്ന വീഡിയോ പുറത്തുവന്നത്. കൊല്ലം തേവലക്കര നടുവിലക്കരയിൽ പ്രായമുള്ള അമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 80 വയസുള്ള ഏലിയാമ്മാ വർഗീസിനാണ് മർദനമേറ്റത്. സംഭവത്തിൽ ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ALSO READ: നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ
അതേസമയം, വീഡിയോ പുറത്തുവന്നത് മുതൽ ഈ ക്രൂരകൃത്യം വെളിച്ചം കാണിക്കാൻ സഹായിച്ച മനുഷ്യൻ ആരാണ് എന്നുള്ള ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയർന്നിരുന്നു. അതിനിടയിലാണ് സംഗീത് പഴയമഠത്തിന്റെ ഫേസ്ബുക് അക്കൗണ്ടിൽ അഭിനന്ദനങ്ങളുമായുള്ള പോസ്റ്റുകൾ പ്രചരിച്ചത്. അതൊരു സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആണ് എന്നുള്ളത് അഭിമാനിക്കാവുന്ന ഒന്നാണെന്നും, ആ അമ്മക്ക് കാവലായി നീതിക്കായി പോരാടിയ പ്രിയ സഖാവിന് അഭിനന്ദനങ്ങൾ എന്നും സോഷ്യൽ മീഡിയ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here