വേഷം മാറിയെത്തി അമ്മായി അമ്മയെ അടിച്ച് കൊന്ന് മരുമകള്‍

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മായി അമ്മയെ മരുമകള്‍ ക്രൂരമായി കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ തിരുനെല്‍വേലിയിലാണ് സംഭവം. കുടംബ പ്രശ്‌നത്തെ തുടര്‍ന്ന് വീടു മാറിയിട്ടും വേഷം മാറി വന്നിട്ടാണ് മരുമകള്‍ അമ്മായി അമ്മയെ തല്ലി കൊന്നത്. മകന്റെ വേഷങ്ങളണിഞ്ഞാണ് മരുമകള്‍ കൊലപാതകത്തിനായി എത്തിയത്. വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. തലയില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ തിരുനെല്‍വേലിയിലെ വീട്ടില്‍ കണ്ടെത്തിയത്. തല തകര്‍ന്ന അവസ്ഥയിലായിരുന്നു സീതാലക്ഷ്മിയുണ്ടായിരുന്നത്. ഇരുമ്പ് വടി കൊണ്ടാണ് മര്‍ദ്ദനമേറ്റത്.

Also Read: തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

https://www.kairalinewsonline.com/youth-congress-attack-on-sfi-leaders

മരുമകള്‍ മഹാലക്ഷ്മി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടിയിലായത്. ഷണ്‍മുഖ വേല്‍ തൊഴുത്തിലേക്ക് പോയതിന് തൊട്ടു പിന്നാലെ വീട്ടിലേക്ക് ട്രാക്ക് സ്യൂട്ടും ഹെല്‍മറ്റും ധരിച്ചൊരാള്‍ കയറുന്നത് വീടിന് മുന്‍പിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുമ്പ് പൈപ്പുമായി വീട്ടിലേക്ക് കയറിയ ആള്‍ പെട്ടന്ന് തന്നെ പുറത്തിറങ്ങിപ്പോവുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ തൊഴുത്തില്‍ നിന്ന് ഷണ്‍മുഖ വേല്‍ എത്തി പരിക്കേറ്റ് കിടക്കുന്ന ഭാര്യയെ കണ്ട് നിലവിളിക്കുമ്പോള്‍ സഹായിക്കാനും മഹാലക്ഷ്മി എത്തുന്നുണ്ട്.

അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അമ്മായി അമ്മയുടെ മാല തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടയിലാണ് അക്രമം ഉണ്ടായതെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാനും മഹാലക്ഷ്മി ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നത്. പരിശോധനയില്‍ അക്രമി ധരിച്ചിരുന്നത് സീതാലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ വസ്ത്രമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News