വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പൊലീസ് കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധയെ മർദിച്ച മരുമകൾ പോലീസ് കസ്റ്റഡിയിൽ. കൊല്ലം തേവലക്കര നടുവിലക്കരയിൽ പ്രായമുള്ള അമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. മരുമകൾക്കെതിരെ പൊലീസ് കേസെടുത്തു. 80 വയസുള്ള ഏലിയാമ്മാ വർഗീസിനാണ് മർദനമേറ്റത്. ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Also Read; നടിക്കൊപ്പം അശ്ലീല വീഡിയോ; വിജയ് ദേവരക്കൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News