കൊല്ലത്ത് ഭര്‍തൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം

ഭര്‍തൃമാതാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍ ഗിരിതകുമാരിയെയാണ് കോടതി ശിക്ഷിച്ചത്. 69 കാരിയായ വൃദ്ധയെ കൊന്ന കേസില്‍ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ALSO READ: അനധികൃത റിക്രൂട്ട്‌മെന്റ്; നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കുന്നതിനായി കണ്‍സള്‍ട്ടേഷന്‍ യോഗം സംഘടിപ്പിച്ചു

കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന രമണിയമ്മയെ മുഖത്തും തലയിലും വലിയ പാറക്കല്ല് കൊണ്ട് ഇടിച്ച് കൊന്നെന്നാണ് കേസ്. ഇവരുടെ ഇളയമകന്‍ വിമല്‍കുമാറാണ് ഗിരിതകുമാരിയുടെ ഭര്‍ത്താവ്.  2019ലാണ് കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുക്കള്‍ സാക്ഷിയായ കേസില്‍ ഗിരിതകുമാരിയുടെ ഭര്‍ത്താവ് പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News