അമ്മയെ കൊന്ന് ട്രോളി ബാഗിലാക്കി; മകള്‍ അറസ്റ്റില്‍

അമ്മയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി മകളുടെ കൊടും ക്രൂരത. ബംഗളൂരുവില്‍ മിക്കോ ലേ ഔട്ടിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മകള്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയത്. മകള്‍ സോണാലി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 70 വയസുള്ള ബീവാപോള്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ബംഗാള്‍ സ്വദേശികളാണ് ഇവര്‍. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Also Read- ചൂടില്‍ തളര്‍ന്നുവീണ ഒട്ടകത്തിന് വെള്ളം നല്‍കി ട്രക്ക് ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കൊലപാതകത്തിന് ശേഷം മകള്‍ തന്നെയാണ് അമ്മയുടെ മൃതദേഹം ട്രോളി ബാഗിലാക്കി മിക്കോ ലേയൗട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് സോണാലി സെന്‍ പൊലീസുകാരോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനെത്തുടര്‍ന്നുണ്ടായ മകളുടെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

Also Read- ചോക്ലേറ്റ് നല്‍കിയും നഗ്‌നവീഡിയോ കാണിച്ചും ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബീവാപോളിന് നല്‍കുന്ന മരുന്നുകള്‍ അളവില്‍ കൂടുതല്‍ നല്‍കുകയും, തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തുവെന്നാണ് പ്രതിയായ സോണാലി സെന്നിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News